
വടകരയില്‍ കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപിയെ തടഞ്ഞ കേസില്‍ 11 ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ബ്ലോക്ക് ഭാരവാഹികള്‍ അടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ ഇവരെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു. പ്രതിഷേധ സൂചകമായി യുഡിവൈഎഫ് നടത്തിയ റോഡ് ഉപരോധത്തില്‍ ഗതാഗതം തടസ്സപ്പെടുത്തിയതിനും പൊലീസ് കേസെടുത്തിട്ടുണ്ട്.
കൊടിയും ബാനറും പിടിച്ചായിരുന്നു ഡിവൈഎഫ്ഐയുടെ പ്രതിഷേധം. ഏറെ പണിപ്പെട്ടാണ് പോലീസ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ഷാഫിയുടെ വാഹനത്തിന് മുന്നില്‍ നിന്ന് നീക്കിയത്. സമരം ചെയ്യാന്‍ എല്ലാവര്ക്കും അവകാശമുണ്ടെന്നും അതിന്റെ പേരില്‍ ചീത്തവിളിക്കുകയും ആഭാസത്തരം കാണിക്കുകയും ചെയതാല്‍ വകവെച്ച് നല്‍കില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങള്‍ ഉയര്‍ത്തിയായിരുന്നു ഡിവൈഎഫ്ഐ പ്രതിഷേധം. പോലീസ് നോക്കി നില്‍ക്കവെയാണ് ഈ സംഭവങ്ങളെല്ലാം നടന്നത്. പോലീസിന്റെ മൗനാനുവാദത്തോടുകൂടിയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.