അവര്‍ നാലുപേരും അയ്യനെ തൊഴുതിറങ്ങി; ട്രാന്‍സ്‌ജെന്റേഴ്‌സ് ശബരിമലയില്‍ ദര്‍ശനം നടത്തി

Jaihind Webdesk
Tuesday, December 18, 2018

പത്തനംതിട്ട: കൊച്ചിയില്‍നിന്നെത്തിയ നാലു ഭിന്നലിംഗക്കാര്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. ചൊവ്വാഴ്ച രാവിലെ കനത്ത പോലീസ് സുരക്ഷയിലാണ് ഇവരെ സന്നിധാനത്തെത്തിച്ചത്. സ്ത്രീ വേഷം ധരിച്ചാണ് ഇവര്‍ മലകയറിയത്. പ്രതിഷേധങ്ങളൊന്നും ഉണ്ടായില്ല.

സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നും നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ ഇവര്‍ക്ക് സംരക്ഷണം നല്‍കുമെന്നും പോലീസ് അറിയിച്ചിരുന്നു. ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ഭിന്നലിംഗക്കാര്‍ക്കു തടസമില്ലെന്ന് തന്ത്രിയും പന്തളം രാജകുടുംബവും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ഞായറാഴ്ച കൊച്ചിയില്‍നിന്നും എരുമേലി വരെയെത്തിയ ഭിന്നലിംഗക്കാരെ പോലീസ് മടക്കി അയച്ചിരുന്നു. ഇവര്‍ കോട്ടയം എസ്പിക്കും ഹൈക്കോടതി നിയോഗിച്ച നിരീക്ഷകസമിതിക്കും പരാതി നല്‍കുകയും ചെയ്തിരുന്നു.