കൊച്ചി മെട്രോയുടെ പാളത്തിൽ ചരിവ് കണ്ടെത്തി. ഇടപ്പള്ളിക്ക് സമീപം പത്തടിപ്പാലത്ത് 347ാം നമ്പർ തൂണിന് മുകളിലായാണ് പ്രശ്നം കണ്ടെത്തിയത്. കെഎംആർഎൽ പരിശോധന തുടങ്ങിയിട്ടുണ്ട്. ഇവിടെ ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 20 കിലോമീറ്ററായി കുറച്ചു.
കോവിഡ് നിബന്ധനകളില്‍ ഇളവുകള്‍ നിലവില്‍ വന്നതിനെ തുടര്‍ന്ന് കൊച്ചി മെട്രോ തിങ്കള്‍ മുതല്‍ ട്രയിനുകള്‍ക്കിടയിലെ സമയദൈര്‍ഘ്യം കുറച്ചിരുന്നു. തിങ്കള്‍ മുതല്‍ ശനിവരെ തിരക്ക് കൂടിയ സമയങ്ങളില്‍ ഇനി മുതല്‍ 7 മിനിറ്റ് 30 സെക്കന്റ് ഇടവിട്ടും തിരക്ക് കുറഞ്ഞ സമയങ്ങളില്‍ 9 മിനിറ്റ് ഇടവിട്ടും ട്രയിന്‍ സര്‍വീസ് ഉണ്ടാകും.