കണ്ണൂര് : തോട്ടടയിലെ ബോംബ് സ്ഫോടനം സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. സ്ഫോടനം നടന്ന് കൊല്ലപ്പെട്ട ആളുടെ മൃതദേഹം മണിക്കൂറുകളോളം റോഡിൽ കിടന്നു. ബോംബ് എവിടുന്ന് കിട്ടി എന്നത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.