നിയമസഭ കയ്യാങ്കളി കേസ് : രമേശ് ചെന്നിത്തലയുടെ തടസ ഹർജിയില്‍ വിധി വ്യാഴാഴ്ച

Jaihind Webdesk
Monday, September 6, 2021

തിരുവനന്തപുരം : നിയമസഭ കയ്യാങ്കളി കേസിൽ പ്രതികളുടെ വിടുതൽ ഹർജിക്കെതിരെ രമേശ് ചെന്നിത്തല നല്‍കിയ തടസ ഹർജികളിൽ സിജെഎം കോടതി വ്യാഴാഴ്ച്  വിധി പറയും. കേസില്‍ തന്നെ കക്ഷി ചേർക്കണമെന്നും രമേശ് ചെന്നിത്തല ഹർജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി ഇന്ന് സിറ്റിങ്ങ് ഇല്ലാത്തതിനാലാണ് വിധി പറയല്‍ ഒൻപതിലേക്ക് മാറ്റിയത്

പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി.ശിവൻകുട്ടി, ഇ.പി ജയരാജൻ, കെ.ടി ജലീൽ, കെ.അജിത്ത്, സി.കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവർ നൽകിയ ഹർജികളെ എതിർത്താണ് രമേശ് ചെന്നിത്തലയും അഭിഭാഷക പരിഷത്തും കോടതിയെ സമീപിച്ചത്.