കൊല്ലം : ബിജെപി വോട്ടുകൾ നേടിയാണ് താൻ ജയിച്ചതെന്ന മുഖ്യമന്ത്രിയുടെയും മേഴ്സികുട്ടിയമ്മയുടെയും പ്രസ്താവന കുണ്ടറയിലെ വോട്ടർമാരെ അപമാനിക്കലും ജനവിധിയെ അപഹസിക്കലുമാണെന്ന് നിയുക്ത എംഎൽഎയും കെപിസിസി വൈസ് പ്രസിഡന്റുമായ പി.സി വിഷ്ണുനാഥ് പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്നും 35000 വോട്ടർമാരാണ് ഇക്കുറി കുണ്ടറയിൽ മാറി ചിന്തിച്ചത്. ഇവരെ അപമാനിക്കുന്ന പ്രസ്താവന മുഖ്യമന്ത്രിയും മേഴ്സിക്കുട്ടിയമ്മയും പിൻവലിക്കണമെന്നും കൊല്ലം പ്രസ്സ് ക്ലബ്ബിന്റെ കേരളീയം പരിപാടിയിൽ പി.സി വിഷ്ണുനാഥ് പറഞ്ഞു.