വസ്തു വാഗ്ദാനം ചെയ്ത് 2.83 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍

Saturday, December 15, 2018

കൊച്ചി: വസ്തു നല്‍കാമെന്നു പറഞ്ഞ് 2.83 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍. വൈറ്റില സ്വദേശി മുരളി മേനോനെയാണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രവാസിയായ ഡോക്ടറില്‍നിന്നും പറവൂര്‍ വള്ളുവള്ളി ഭാഗത്ത് മൂന്നേക്കര്‍ സ്ഥലം വാങ്ങി നല്‍കാമെന്നു പറഞ്ഞ് മുരളി മേനോന്‍ എഗ്രിമെന്റ് തയാറാക്കുകയും വസ്തുവിന്റെ ഉടമസ്ഥനെന്ന വ്യാജേന പ്രതിയുടെ സുഹൃത്തുക്കള്‍ എഗ്രിമെന്റ് ഒപ്പിട്ട് പരാതിക്കാരനെ ചതിച്ച് 2,83,30000 രൂപ കൈപ്പറ്റുകയായിരുന്നു. 2015 ലാണ് കേസിനാസ്പദമായ സംഭവം.
എന്നാല്‍ പരാതിക്കാരനായ ഡോക്ടര്‍ വസ്തുവിന്റെ യഥാര്‍ഥ ഉടമസ്ഥനെ സമീപിച്ചപ്പോഴാണ് ഒത്തുകളി വെളിവായത്. കോടതിയില്‍ ഹാജരാക്കിയ മുരളി മേനോനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.