പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊച്ചിയിൽ ലോംഗ് മാർച്ച്

Jaihind News Bureau
Monday, December 23, 2019

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഫെയ്സ് ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ കൊച്ചിയിൽ ലോംഗ് മാർച്ച് സംഘടിപ്പിച്ചു. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം പരിസരത്ത് നിന്നാരംഭിച്ച റാലിയിൽ നൂറ് കണക്കിനാളുകളാണ് പങ്കാളികളായത്.

മതത്തിന്‍റെ പേരിൽ രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചും പൗരത്വ ബില്ലിനെതിരെ സമരം നടത്തുന്നവർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുമാണ് വിദ്യാർത്ഥികൾ അടക്കമുള്ളവർ ഫെയ്സ് ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ റാലി നടത്തിയത്

ഇന്ത്യൻ പതാക കയ്യിലേന്തിയാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയവർ സമരത്തിൽ പങ്കാളികളായത്.

രണ്ട് ദിവസം മുൻപാണ് ഫേസ് ബുക്ക് കൂട്ടായ്മ റാലി സംഘടിപ്പിക്കാൻ തീരുമാനിച്ചത്. സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ ഇവർക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ റാലി സംഘടിപ്പിക്കുന്നുണ്ട്. കനത്ത പോലീസ് സുരക്ഷയിലാണ് പരിപാടി നടന്നത്.