സിജു വില്‍സന്‍റെ ‘വാര്‍ത്തകള്‍ ഇതുവരെ’

Jaihind News Bureau
Thursday, July 5, 2018

 

സിജു വിൽസന്റെ ഏറ്റവും പുതിയചിത്രം വാർത്തകൾ ഇതുവരെയുടെ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം വൈകാതെ തിയേറ്ററുകളിലെത്തും.

മനോജ് നായർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വാർത്തകൾ ഇതുവരെ. തൊണ്ണൂറുകളിൽ ഒരു നാട്ടിൻപുറത്ത് നടക്കുന്ന ചെറിയ മോഷണവും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

ലോസൺ പി.എസ്.ജി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ബിജു തോമസ്, ജിബി പാറയ്ക്കൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വിനയ് ഫോർട്ട്, സൈജു കുറുപ്പ്, നെടുമുടി വേണു, സിദ്ധിഖ്, സുധീർ കരമന, പി ബാലചന്ദ്രൻ, ഇന്ദ്രൻസ്, അലൻസിയർ, മാമുക്കോയ, ലക്ഷ്മിപ്രിയ, അംബിക മോഹൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മെജോ ജോസഫാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. എൽദോ ഐസക്ക് ചായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് ആര്‍ ശ്രീജിത്താണ്.