റേഷന്‍കടകള്‍ വഴി നല്‍കേണ്ട ഭക്ഷ്യക്കിറ്റുകള്‍ സിപിഎം, സിപിഐ പാര്‍ട്ടി ഓഫീസുകളില്‍| VIDEO

Jaihind News Bureau
Thursday, April 23, 2020

റേഷന്‍കടകള്‍ വഴി നല്‍കേണ്ട ഭക്ഷ്യക്കിറ്റുകള്‍ പാര്‍ട്ടി ഓഫീസുകളില്‍ സൂക്ഷിക്കുന്നു. വൈക്കം ടി.വി പുരത്ത് സിപിഐ ഓഫീസിലും ചങ്ങനാശേരി മാടപ്പള്ളിയില്‍ സിപിഎം ഓഫീസിലുമാണ് ഭക്ഷ്യക്കിറ്റുകള്‍ സൂക്ഷിച്ചത്. വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് കിറ്റുകള്‍ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറ്റി.

അതേസമയം താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ ഭക്ഷ്യക്കിറ്റ് വിതരണം രാഷ്ട്രീയലാക്കാക്കി മാറ്റാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ആരോപണമുണ്ട്. ഭക്ഷ്യക്കിറ്റുകളില്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന സാമഗ്രികള്‍ ഉള്‍പ്പെടുത്തുന്നില്ലെന്നും അളവ് തൂക്കത്തില്‍ കുറവുള്ളതായും പരാതികള്‍ ഉയര്‍ന്നിരുന്നു.

https://www.youtube.com/watch?v=ivzUfWk2Lsw