ഫ്രഞ്ച് ഗ്രാൻഡ് പ്രീ കിരീടം ലൂയിസ് ഹാമിൾട്ടണ്

Jaihind News Bureau
Monday, June 25, 2018

ഫ്രഞ്ച് ഗ്രാൻഡ് പ്രീയിൽ കിരീടം സ്വന്തമാക്കി ലൂയിസ് ഹാമിൾട്ടൺ. ജയത്തോടെ ഡ്രൈവേഴ്‌സ് ചാമ്പ്യൻഷിപ്പിൽ ഹാമിൾട്ടൺ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് എത്തി.

ഇന്നലെ നടന്ന മത്സരത്തിൽ പോൾ പൊസിഷനിൽ നിന്ന് റേസ് ആരംഭിച്ച ലൂയിസ് ഹാമിൾട്ടണിനു കാര്യങ്ങൾ എളുപ്പമാക്കുവാൻ സെബാസ്റ്റ്യൻ വെറ്റലിന്റെ കൂട്ടിയിടയും സഹായിച്ചു. റേസിന്റെ തുടക്കത്തിൽ തന്നെ മറ്റൊരു മെഴ്‌സിഡസ് താരവും ഹാമിൾട്ടണിന്റെ സഹ ഡ്രൈവറുമായ വാൾട്ടേരി ബോട്ടാസുമായി സെബാസ്റ്റ്യൻ വെറ്റൽ കൂട്ടിയിടിച്ചിരുന്നു. ഇതേ തുടർന്ന് അഞ്ച് സെക്കൻഡ് പെനാൾട്ടി കിട്ടിയത് വെറ്റലിനു തിരിച്ചടിയായി. ഇതോടെ റേസിൽ അഞ്ചാമതായി മാത്രമേ വെറ്റലിനു ഫിനിഷ് ചെയ്യാനായുള്ളു.

മാക്‌സ് വെർസ്റ്റാപ്പെൻ രണ്ടാം സ്ഥാനത്തും കിമി റൈക്കണൻ മൂന്നാമതായും റേസ് ഫിനിഷ് ചെയ്തു. ജയത്തോടെ ഡ്രൈവേഴ്‌സ് ചാമ്ബ്യൻഷിപ്പിൽ ഹാമിൾട്ടൺ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് എത്തി. 14 പോയിന്റെ ലീഡാണ് സെബാസ്റ്റ്യൻ വെറ്റലിനെക്കാൾ ഇപ്പോൾ ഹാമിൾട്ടണുള്ളത്.