പ്രൊഫഷണൽ നാടകമേഖലയെയും പ്രതിസന്ധിയിലാക്കിയ പ്രളയം

Jaihind Webdesk
Friday, August 31, 2018

പ്രളയകെടുതി പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് കേരളത്തിലെ പ്രൊഫഷണൽ നാടകമേഖലയെ. ഓഫ് സീസണിൽ ആശ്വാസമായിരുന്ന ഓണക്കാലത്തെ വേദികളെല്ലാം നഷ്ടമായി.കഴിഞ്ഞ യു.ഡിഎഫ് സർക്കാറിൻറെ കാലത്ത് പ്രൊഫഷണൽ നാടകസമിതികൾക്ക് നൽകിയിരുന്ന പ്രതിമാസപരിപാടികൾ ഉൾപ്പെടെ പലതും ഇടതു സർക്കാർ വെട്ടിചുരുക്കിക്കിയിരുന്നു.ഇതിനൊപ്പമാണ് പ്രളയം പുതിയ പ്രതിസന്ധി തീർത്തിരിക്കുന്നത്.