പാലക്കാട് കാട്ടാനശല്യം തുടരുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

Jaihind News Bureau
Thursday, June 21, 2018
പാലക്കാട് ഇന്നും കാട്ടാനകളുടെ ആക്രമണം. പറളി കമ്പയിൽ ആനകള്‍ ഒരു റേഷൻകട തകർത്തു. അതേസമയം കാട്ടാന ആക്രമണത്തിൽ ഇന്നലെ മരിച്ച  തൊഴിലാളിയുടെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ അക്രമികളായ ആനകളെ നിയന്ത്രിക്കാൻ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ടിന്‍റെ സഹായം തേടാൻ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
ധോണി, പുതു പൊരിയാരം, മുണ്ടൂർ, പറളി തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടാനകളുടെ ആക്രമണം തുടരുകയാണ്. ഇന്ന് രാവിലെ  പറളികമ്പയിൽ അബ്ദു റഹ്മാന്‍റെ റേഷൻ കട കാട്ടാനകളുടെ ആക്രമണത്തില്‍  തകർന്നു.
കാട്ടാനശല്യം ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് കടക്കാനാണ് നാട്ടുകാരുടെ തീരുമാനം.