പൗരത്വ നിയമ ഭേദഗതിക്കെതിരെ പാലക്കാട് ജില്ലയില്‍ ശക്തമായ പ്രതിഷേധം

Jaihind News Bureau
Friday, December 27, 2019

പൗരത്വ നിയമ ഭേദഗതിക്കെതിരെ പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ പ്രതിഷേധം അരങ്ങേറി. പൗരവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പാലക്കാട് നഗരത്തിൽ കൂറ്റൻ പ്രകടനം നടന്നു. ഭരണഘടന സംരക്ഷിക്കുക, മതപരമായി പൗരൻമാരെ വിഭജിക്കുന്ന പൗരത്വ ഭേദഗതി നിയമം റദ്ദു ചെയുക എന്നീ ആവശ്യങ്ങൾ ഉയർത്തി പിടിച്ച് പൗരവകാശ സംരക്ഷണ സമിതി പാലക്കാട് നടത്തിയ ബഹുജന മാർച്ചിൽ ആയിരങ്ങളാണ് അണിനിരന്നത്. പ്രകടനത്തിനു ശേഷം നടന്ന പൊതുസമ്മേളനം വി.കെ ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. ഷാഫി പറമ്പിൽ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.