പൗരത്വ ഭേദഗതി നിയമത്തിനെതിരെ പാലക്കാട് ലോങ് മാർച്ച് ജനുവരി അഞ്ചിന്

Jaihind News Bureau
Wednesday, December 25, 2019

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വി കെ ശ്രീകണ്ഠൻ എംപിയുടെ എൺപത് കിലോമീറ്റർ ലോങ് മാർച്ച് ജനുവരി അഞ്ചിന് ആരംഭിക്കും. രാജ്യത്തെ മതേതര ഭരണഘടനയ്ക്കെതിരെ വെല്ലുവിളി ഉയർത്തുന്ന പൗരത്വ നിയമം കേന്ദ്രസർക്കാർ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് പാലക്കാട് എം പി വി കെ ശ്രീകണ്ഠന്‍റെ നേതൃത്വത്തിൽ ലോങ്ങ് മാർച്ച് നടത്തുന്നത്. ജില്ലാ കോൺ​ഗ്രസ് നേതൃയോ​ഗത്തിലാണ് ഈ തീരുമാനം.