വാളയാർ കേസ് : പാലക്കാട് എസ്.പി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധ പ്രകടനം

Jaihind News Bureau
Monday, October 28, 2019

വാളയാർ അട്ടപ്പള്ളം സഹോദരികളായ പെൺകുട്ടികളുടെ ദുരൂഹ മരണത്തിൽ പ്രതികൾക്ക് രക്ഷപെടാൻ വഴിയൊരുക്കിയ പ്രോസിക്യൂഷന്‍റെയും പൊലീസിന്‍റെയും നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. യുവജന സംഘടനകളും, വനിത സംഘടനകളും പ്രതിഷേധവുമായി തെരുവിലിറങ്ങി. പാലക്കാട് എസ്.പി ഓഫീസിലേക്കാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.

കേസ് അട്ടിമറിച്ചതിൽ മന്ത്രി എ.കെ ബാലനും പങ്കുണ്ടെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത രമ്യാ ഹരിദാസ് എം.പി പറഞ്ഞു. മാർച്ചിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്‌ കെ. അഭിജിത്, യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാക്കളും പങ്കെടുത്തു.