വാളയാറിലെ കുട്ടികളുടെ കൊലപാതകം : അന്വേഷണം സി.ബി.ഐക്ക് വിടണം, പ്രതികളെ തൂക്കിലേറ്റണം : കെ.എം. അഭിജിത്ത്

Jaihind News Bureau
Sunday, December 8, 2019

വാളയാറില്‍ സഹോദരിമാരുടെ കൊലപാതകത്തിന്‍റെ അന്വേഷണം സിബിഐക്ക് വിടണമെന്നും പ്രതികളെ തൂക്കിലേറ്റണമെന്നും കെ.എസ്.യു. സംസ്ഥാന പ്രസിഡന്‍റ് കെ.എം.അഭിജിത്ത്. കേരളത്തിലെന്നല്ല രാജ്യത്തെവിടെ പെൺമക്കൾ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലചെയ്യപ്പെട്ട സംഭവങ്ങളുണ്ടായാലും സ്വതന്ത്ര അന്വേഷണം നടത്തി കുറ്റക്കാരെ തൂക്കിലേറ്റണമെന്നും അദ്ദേഹം ഫെയ്സ് ബുക്കില്‍ കുറിച്ചു.

കെ.എം.അഭിജിത്തിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം :

വാളയാറിൽ ഒമ്പതും, പതിമൂന്നും വയസ്സുള്ള രണ്ട് പിഞ്ചുമക്കളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടി തൂക്കിയതും, അന്വേഷണത്തെ അട്ടിമറിച്ച് പ്രതികളെ സംരക്ഷിച്ചതും കണ്ടില്ലെന്ന് നടിച്ച് നമ്മൾ ഉറക്കെ വിളിച്ചു പറഞ്ഞു സാക്ഷരകേരളമെന്നും, പ്രബുദ്ധരായ കേരള ജനതയെന്നും..

ഇന്ത്യയിലും, കേരളത്തിലും പെൺമക്കൾക്ക് നീതിയില്ല..

ഉന്നാവയിലും, ത്രിപുരയിലും, ഹൈദരാബാദിലും പെൺമക്കൾ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലചെയ്യപ്പെട്ട സംഭവങ്ങളിൽ സ്വതന്ത്ര അന്വേഷണം നടത്തി കുറ്റക്കാരെ തൂക്കിലേറ്റണം..

വാളയാർ സഹോദരിമാരുടെ കൊലപാതകം അന്വേഷണം സി.ബി.ഐക്ക് വിടണം. പ്രതികളെ തൂക്കിലേറ്റണം