സിപിഎം സർക്കാരിന്‍റേത് വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന നിലപാടുകളെന്ന് കെ.എസ്.യു പഠന ക്യാമ്പ്

Jaihind Webdesk
Monday, July 8, 2019

വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന നിലപാടുകളാണ് സിപിഎം സർക്കാർ സ്വീകരിക്കുന്നത് എന്ന് പാലക്കാട് കെ.എസ്.യു ജില്ലാ പഠന ക്യാമ്പ് ചമ്പാരൻ വിലയിരുത്തി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തൃത്താല ഞാങ്ങാട്ടിരിയിൽ നടന്ന ക്യാമ്പ് ഇന്ന് സമാപിച്ചു.

വിദ്യാഭ്യാസമേഖലയെ തകർക്കുന്ന നിലപാടുകളാണ് ഇടതു പക്ഷ സർക്കാറിന്‍റേത് എന്ന് ഷാഫി പറമ്പിൽ എം.എൽ.എ. പാലക്കാട് തൃത്താല ഞാങ്ങാട്ടിരിയിൽ രണ്ടു ദിവസങ്ങളിലായി നടന്ന നടന്ന കെ.എസ്.യു ജില്ലാ പഠന ക്യാമ്പ് ചമ്പാരൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു.

Abhijith-KSU-Chambaran

സ്‌കൂൾ തുറന്ന് ഒന്നര മാസമായിട്ടും കുട്ടികൾ പുസ്തകമില്ലാതെ പഠിക്കുന്ന സ്ഥിതിയാണ്. ആവശ്യമുള്ള പുസ്തകം പൂർണമായും എത്തിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും സ്‌കോളർഷിപ്പ്, ഗ്രാന്‍റ് എന്നിവ ലഭിക്കാൻ ബാങ്ക് അക്കൗണ്ട് നിർബ്ബന്ധമാക്കുന്നതിൽ ഇളവ് അനുവദിക്കണമെന്നും ക്യാമ്പിൽ കെ.എസ്.യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കെ എസ് യു ജില്ലാ പ്രസിഡന്‍റ് ജയഘോഷ് അധ്യക്ഷത വഹിച്ചു. കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അഭിജിത്, എം.എൽ.എ വി.ടി ബൽറാം, മുൻ ഡി.സി.സി പ്രസിഡന്‍റ് സി.വി ബാലചന്ദ്രൻ
കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് സിദ്ദീഖ്, ആലത്തൂർ എം.പി രമ്യ ഹരിദാസ് ,അഷ്‌റഫ് രാങ്ങാട്ടൂർ, തുടങ്ങിയവർ ക്ലാസ് നയിച്ചു.