കോഴിക്കോട് ദുരിതാശ്വാസ ക്യാമ്പിലേക്ക് കൊണ്ടുവന്ന സാധനങ്ങള്‍ തട്ടിയെടുക്കാന്‍ സി.പി.എം ശ്രമം

Jaihind Webdesk
Sunday, August 26, 2018

ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് കൊണ്ടുവന്ന സാധനങ്ങൾ തട്ടിയെടുക്കാൻ കോഴിക്കോട് താമരശേരിയിലും സി.പി.എമ്മിന്റെ ശ്രമം. നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് പോലീസിന്റെ നേതൃത്വത്തിൽ സാധനങ്ങൾ വയനാട്ടിലേക്ക് കൊണ്ടു പോയി.

കട്ടിപ്പാറ സി.പി.എം ലോക്കൽ സെക്രട്ടറി നിസാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും സി.പി.എം നേതാവുമായ നിജീഷ് കല്ലുള്ളതോട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സാധനങ്ങൾ കടത്തിക്കൊണ്ടുപോകാൻ ശ്രമം നടന്നത്.