ഏഷ്യൻ ഗെയിംസിൽ നിന്ന് ലിയാൻഡർ പെയസ് പിന്മാറി

Jaihind News Bureau
Friday, August 17, 2018

ശനിയാഴ്ച തുടങ്ങാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ നിന്ന് വെറ്ററൻ ടെന്നീസ് താരം ലിയാൻഡർ പെയസ് പിന്മാറി. ഡബിൾസിൽ തനിക്ക് ലഭിച്ച പങ്കാളിയെ ചെല്ലിയുള്ള പ്രശ്‌നത്തിലാണ് ലിയാൻഡർ പെയസ് ഏഷ്യൻ ഗെയിംസിൽ നിന്ന് പിന്മാറുന്നത്.

ഡബിള്‍സ് താരങ്ങളായ രോഹന്‍ ബൊപ്പണ്ണയെയോ ഡിവിജ് ശരണിനെയോ ആണ് ലിയാന്‍ഡര്‍ പെയസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മികച്ച ഫോമിലില്ലാത്ത സുമിത് നഗലിനെയാണ് ഓള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്‍ പെയസിന് കൂട്ടാളിയായി നല്‍കുന്നത്.