അഫ്ഗാന്‍ വ്യോമാക്രമണത്തില്‍ രണ്ട് താലിബാന്‍ ഭീകരര്‍ കൊല്ലപ്പെട്ടു

Jaihind Webdesk
Sunday, September 2, 2018

അഫ്ഗാനിസ്ഥാനിൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ രണ്ടു താലിബാൻ കമാൻഡർമാര്‍ കൊല്ലപ്പെട്ടു. യു.എസ് നേതൃത്വം നൽകുന്ന സൈന്യമാണ് ആക്രമണം നടത്തിയത്. മുല്ല ആസാദ്, മുല്ല സാൻഗാരി എന്നീ രണ്ട് ഭീകരന്മാരെയാണ് വധിച്ചതെന്ന് സൈന്യം അറിയിച്ചു. ആക്രമണത്തിൽ ഇവർക്കൊപ്പമുണ്ടായിരുന്ന ഭീകരർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. എന്നാൽ ആക്രമണത്തെ കുറിച്ച് താലിബാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

മൂന്ന് മാസത്തേക്കു വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന അഫ്ഗാൻ സർക്കാരിന്റെ ആവശ്യം കഴിഞ്ഞയാഴ്ച താലിബാൻ തള്ളിയിരുന്നു. ഈ യുദ്ധത്തിൽ തങ്ങൾ സമ്മർദ്ദം ചെലുത്തുന്നത് തുടരുമെന്നും താലിബാന്റെ കമാൻഡർമാർ പറഞ്ഞിരുന്നു. ഇതിനു തൊട്ടുപിന്നാലെ താലിബാൻ നടത്തിയ ഭീരാക്രമണത്തിൽ നൂറുകണക്കിനുപേർ കൊല്ലപ്പെട്ടിരുന്നു.

അതേസമയം, വടക്കുകിഴക്കൻ മാലിയിൽ ഫ്രഞ്ച് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ഐ.എസ് നേതാവ് ഉൾപ്പെടെ മൂന്നു പേർ കൊല്ലപ്പെട്ടു. മെനക എന്ന പ്രദേശത്ത് ബാർകെയ്ൻ സേനയുടെ യൂണിറ്റുകളാണ് ഭീകരരെ വധിച്ചത്.