അഫ്ഗാനിൽ താലിബാൻ ആക്രമണങ്ങളില്‍ 57ലേറെ മരണം

Jaihind Webdesk
Tuesday, September 11, 2018

അഫ്ഗാനിസ്ഥാനിൽ താലിബാൻ നടത്തിയ നാല് ആക്രമണങ്ങളിലായി പോലീസുകാരും സൈനികരും ഉൾപ്പെടെ 57 പേർ മരിച്ചു. നിരവധിപ്പേർക്ക് സംഭവത്തിൽ പരിക്കേറ്റു.

കുന്ദൂസ് പ്രവശ്യയിലെ ദഷ്ത് ഇ അർച്ചി ജില്ലയിൽ നടന്ന ആക്രമണത്തിൽ ഏഴ് പോലീസുകാരും 13 സൈനികരും കൊല്ലപ്പെട്ടു. 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സമാൻഗാൻ പ്രവശ്യയിലുണ്ടായ ആക്രമണത്തിൽ 14 പോലീസുകാർ കൊല്ലപ്പെട്ടു.

സരി ഇ പുൾ പ്രവശ്യയിൽ ഉണ്ടായ മറ്റൊരു ആക്രമണത്തിൽ 17 പോലീസുകാരാണ് കൊല്ലപ്പെട്ടത്. ജോസ്ജാൻ പ്രവശ്യയിലാണ് നാലാമത്തെ ആക്രമണം ഉണ്ടായത്.  ഇവിടെ 13 പേരാണ് കൊല്ലപ്പെട്ടത്.