അടിമാലിയിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു

Jaihind Webdesk
Wednesday, May 22, 2019

ഇടുക്കി അടിമാലിയിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. ശല്യംപാറ സ്വദേശി പടിപ്പുരക്കൽ വീട്ടിൽ ജോമോനാണ് മരിച്ചത്. ഇയാൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ മറികടക്കാൻ ശ്രമിച്ച ലോറി തട്ടി ബസിനു അടിയിലേക്ക് വീഴുകയിരുന്നു.അടിമാലിയിൽ അപ് ഹോൾസറി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് ജോമോൻ അപകടത്തിൽ പെട്ടത്.