ആലുവയിൽ യുവാവിനെ കുത്തിക്കൊന്നു

Jaihind News Bureau
Wednesday, September 18, 2019

ആലുവയിൽ യുവാവിനെ കുത്തിക്കൊന്നു. സർക്കാർ അശുപത്രിക്ക് മുന്നിൽ വെച്ചാണ് ചിപ്പി എന്ന യുവാവിന് കുത്തേറ്റത്.

ആലുവ സർക്കാർ ആശുപത്രിയിൽ ലഹരി വിമുക്ത ചികിത്സക്കെത്തിയവർ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഒരാൾ കൊല്ലപ്പെട്ടത്. ആലുവ ചൂണ്ടി സ്വദേശി ചിപ്പി എന്നയാളാണ് കൊല്ലപ്പെട്ടത്. വിശാൽ, കൃഷ്ണദാസ് എന്നിവർക്ക് പരുക്കേറ്റു. ആക്രമണം നടത്തിയ ചൂണ്ടി സ്വദേശിയായ മണികണ്ഠന്‍ പിന്നീട് ഓടി രക്ഷപ്പെട്ടു . ആലുവ ജില്ലാ ആശുപത്രിക്ക് മുന്നിലായിരുന്നു സംഭവം. മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.