കേക്ക് മേളയുമായി യൂത്ത് കോൺഗ്രസ്; ലാഭവിഹിതം 18 കാരിയായ ക്യാൻസർ രോഗിക്ക്

Jaihind Webdesk
Saturday, December 24, 2022

 

തിരുവനന്തപുരം: കാക്കാമൂല ക്രിസ്ത്യൻ ഐക്യവേദിയുടെ 30-ാ മത് വാർഷികാഘോഷത്തോട് അനുബന്ധിച്ച് യൂത്ത് കോൺഗ്രസ് കല്ലിയൂർ മണ്ഡലത്തിലെ കാക്കാമൂല, കായൽക്കര യൂണിറ്റ് കമ്മിറ്റികൾ സംയുക്തമായി നടത്തുന്ന കേക്ക് മേളയ്ക്ക് തുടക്കമായി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വിനോദ് കോട്ടുകാൽ ഉദ്ഘാടനം ചെയ്തു.

കേക്ക് വിറ്റ് ലഭിക്കുന്ന ലാഭവിഹിതം ക്യാൻസർ രോഗിയായ 18 വയസ് പ്രായമുള്ള അനിഷ്മയുടെ ചികിത്സക്ക് നൽകാനാണ് തീരുമാനം. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് പെരിങ്ങമല ജയൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് സൈജുരാജ് യൂത്ത് കോൺഗ്രസ് നേതാക്കളായ ശംഭു കായൽക്കര, റോജ് വിജയൻ പനവിള, കുളങ്ങര ചന്ദ്രൻ, ബിനുസുതൻ, ബിജു വാറുവിള, സുധ കുമാർ, ലാലു പൂങ്കുളം, പുഷ്പൻ ചാമുവിള, സന്തോഷ്കുമാർ, ഗമാലി പള്ളത്തു കാക്കൽ, അഖിൽ മണമുക്ക്, എസ്.എസ് ഗീതു, എം രേവതി, കാക്കാമൂല ബിജു എന്നിവർ നേതൃത്വം നൽകി.