സ്വർണ്ണക്കടത്തില്‍ മുഖ്യമന്ത്രി രാജിവെക്കണം; സ്ത്രീവിരുദ്ധ പരാമർശത്തില്‍ നെന്മാറ എംഎല്‍എ മാപ്പ് പറയണം: പാലക്കാട് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാർച്ച്

Jaihind Webdesk
Thursday, July 14, 2022

പാലക്കാട്: സ്വർണ്ണക്കള്ളക്കടത്തിന് നേതൃത്വം കൊടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നെന്മാറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെന്മാറ ടൗണിൽ പ്രതിഷേധ മാർച്ചും പൊതുയോഗവും സംഘടിപ്പിച്ചു. നെന്മാറ എംഎൽഎ കെ ബാബുവിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെയും പ്രതിഷേധമുയർന്നു. സ്ത്രീവിരുദ്ധ പരാമർശം പിൻവലിച്ച് എംഎല്‍എ മാപ്പ് പറയണമെന്ന് പ്രതിഷേധക്കാർ ആവശ്യമുയർത്തി.

നിയോജക മണ്ഡലം പ്രസിഡന്‍റ് വിനോദ് ചക്രായ് അധ്യക്ഷതയും കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് എ തങ്കപ്പൻ ഉദ്ഘാടനവും നിർവഹിച്ചു. അഡ്വ. സുമേഷ് അച്ചുതൻ, കെ.ജി എൽദോ, കെ.എം ഫെബിൻ, സജേഷ് ചന്ദ്രൻ, കെ.വി ഗോപാലകൃഷ്ണൻ, രോഹിത്ത് കൃഷ്ണ, പ്രദീപ്, കെ.ഐ അബ്ബാസ്, സി.സി സുനിൽ, ആർ സുരേഷ്, സി ദിലീപ്, സജിൽ കൽമൊക്ക് എന്നിവർ നേതൃത്വം നൽകി.