നിയമന നിരോധനത്തിനെതിരെ പ്രതിഷേധം ശക്തം ; പി.എസ്.സി ഓഫീസിന് മുന്നില്‍ റീത്ത് വെച്ച് യൂത്ത് കോണ്‍ഗ്രസ് | Video

Jaihind News Bureau
Monday, June 15, 2020

തിരുവനന്തപുരം : പി.എസ്.സിയുടെയും സർക്കാരിന്‍റെയും നിയമന നിരോധനത്തിനെതിരെ യൂത്ത് കോൺഗ്രസ് സമരം. രാവിലെ പി.എസ്‌.സി ഓഫീസിന്‍റെ ഗേറ്റിന് താഴിട്ട് പൂട്ടി ഓഫീസിന് മുന്നിൽ റീത്ത് വെച്ചായിരുന്നു സമരം. സർക്കാർ നയം തിരുത്തിയില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്നും ഇതൊരു സൂചനാ സമരം മാത്രമാണെന്നും നേതാക്കൾ വ്യക്തമാക്കി.

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എൻ.എസ് നുസൂർ, ജില്ലാ പ്രസിഡന്‍റ് സുധീർഷാ പാലോട്, സംസ്ഥാന ഭാരവാഹികളായ നിനൊ അലക്സ്, വിനോദ് കോട്ടുകാൽ, ഷജീർ നേമം തുടങ്ങിയവർ സംസാരിച്ചു. അതത് ജില്ലകളിൽ പി.എസ്.സി റാങ്ക് ഹോൾഡേഴ്സുമായി യൂത്ത് കോൺഗ്രസ് നേതാക്കൾ ഇന്ന് ചർച്ച നടത്തും. തിരുവനന്തപുരത്ത് ഡി.സി.സി ഓഫീസിൽ ആണ് ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് യോഗം ചേരുന്നത്.