സംഗീത ആൽബവുമായി യൂത്ത് കോൺഗ്രസ് ; ഉമ്മൻ ചാണ്ടി റിലീസ് ചെയ്തു

Jaihind Webdesk
Sunday, August 15, 2021

പുതുപ്പള്ളി : യൂത്ത് കോൺഗ്രസ് ദേവികുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുറത്തിറക്കിയ സംഗീത ആൽബത്തിന്‍റെ റിലീസ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവ്വഹിച്ചു.  നിയോജകമണ്ഡലം പ്രസിഡന്‍റ്  അനിൽ കണകന്‍റെ നേതൃത്വത്തില്‍  പുറത്തിറക്കിയ ആല്‍ബത്തിന്‍റെ വരികള്‍ ഷൈൻ കാട്ടംകൂട്ടിലിന്‍റേതാണ്.

വൈശാഖ് എം.എസ് സംഗീതവും ശബ്ദവും പകർന്നു. മികച്ച ദൃശ്യാനുഭവം സമ്മാനിക്കുന്ന വിഡിയോയുടെ എഡിറ്റിങ് നിർവ്വഹിച്ചത് ദീപു വർഗീസാണ്. സാങ്കേതിക സഹായം ജോബിൻസ്. നിരവധി നേതാക്കള്‍ വീഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.