പോലീസ്-ഡിവൈഎഫ്ഐ അതിക്രമം: പ്രതിഷേധം തുടരുമെന്ന് യൂത്ത് കോണ്‍ഗ്രസ്; കൊല്ലത്ത് കളക്ടറേറ്റ് മാർച്ച്

Jaihind Webdesk
Tuesday, December 26, 2023

 

കൊല്ലം: നവകേരള സദസുമായി ബന്ധപ്പെട്ട പോലീസ്-ഡിവൈഎഫ്ഐ ക്രിമിനൽ സംഘങ്ങളുടെ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കൊല്ലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തുനിന്ന് ആരംഭിച്ച മാർച്ച് പോലീസ് തടഞ്ഞതോടെ പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. പോലീസ്-ഡിവൈഎഫ്ഐ ക്രിമിനൽ സംഘങ്ങളുടെ അതിക്രമത്തിനെതിരെ
വരും ദിവസങ്ങളിലും ശക്തമായ പ്രതിഷേധം തുടരുമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.