മുരുക്കുംപുഴയില്‍ സ്നേഹസഹായവുമായി യൂത്ത് കോൺഗ്രസ്; ഭക്ഷ്യധാന്യ വിതരണം എം.എം.ഹസൻ ഉദ്ഘാടനം ചെയ്തു

Jaihind News Bureau
Tuesday, April 21, 2020

ലോക്ക് ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ട പ്രയാസമനുഭവിക്കുന്ന മുരുക്കുംപുഴയുടെ വിവിധ ഭാഗങ്ങളായ വലിയതിട്ട ഏലായി, മോഹൻ കോളനി, തലമുക്ക്, മണ്ണാതുടി, എന്നീ പ്രദേശത്തുള്ള ജനങ്ങൾക്ക് യൂത്ത് കോൺഗ്രസ് മംഗലാപുരം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു. മുൻ കെ.പി സി സി പ്രസിഡന്‍റ് എം.എം.ഹസൻ ഭക്ഷ്യധാന്യ വിതരണം ഉദ്ഘാടനം ചെയ്തു. കെപിസിസി നിർവാഹക സമിതി അംഗം എം.എ.ലത്തീഫ്, കുമാർ, സഞ്ജു, നിക്കോളാസ്, വിനു, സരിൻ, ഷൈലോക്ക് , ഷെമീർ , അനീഷ്, ഹുസൈൻ എന്നിവരും പങ്കെടുത്തു.

teevandi enkile ennodu para