സർക്കാറും സി.പി.എം നേതൃത്വവും പി.കെ.ശശിയെ സംരംക്ഷിക്കുന്നു : യൂത്ത് കോൺഗ്രസ്

Jaihind Webdesk
Thursday, September 6, 2018

പി.കെ.ശശിയെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാറും സി.പി.എം നേതൃത്വവും സ്വീകരിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ്. സി.പി.എമ്മിന് ദാസ്യപണി ചെയ്യുന്ന രീതിയിലേക്ക് അധഃപതിച്ച സംസ്ഥാന വനിത കമ്മീഷനും , യുവജനക്ഷേമ ബോർഡും പിരിച്ച് വിടണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.