സ്ത്രീ പീഢന കേസുകളിൽ സിപിഎമ്മിന് ഇരട്ടനീതിയെന്ന് യൂത്ത് കോൺഗ്രസ്

Jaihind Webdesk
Wednesday, September 5, 2018

സ്ത്രീ പീഢന കേസുകളിൽ സി.പി.എം നേതാക്കൾ പ്രതിയാകുമ്പോൾ പാർട്ടി അന്വേഷണവും, സാധാരണക്കാർ പ്രതിയാകുമ്പോൾ പോലീസ് അന്വേഷണവും എന്ന തരത്തിൽ ഇരട്ടനീതിയാണുള്ളതെന്ന് യൂത്ത് കോൺഗ്രസ്. ഒരു വശത്ത് നേരിട്ട് ഡിവൈഎഫ്‌ഐ നേതാക്കൾ പീഢനക്കേസിൽ പ്രതികളാകുമ്പോൾ, മറുവശത്ത് പ്രതിയായ എംഎൽഎ യെ സംരക്ഷിക്കാൻ വിടുപണി ചെയ്യുകയാണെന്നും ഡീൻ കുര്യാകോസ് പറഞ്ഞു. പാർട്ടി അന്വേഷിക്കും, പാർട്ടി കണ്ടെത്തും, പാർട്ടി നടപടി സ്വീകരിക്കും എന്ന് ഭരണതലത്തിലുള്ളവർ പറയുമ്പോൾ കളങ്കപ്പെടുന്നത് ജനാധിപത്യവും, നിയമ നീതിന്യായ വ്യവസ്ഥിതിയുമാണ്.ഡീൻ കുര്യാക്കോസ് വ്യക്തമാക്കി.