പി.കെ ശശിക്കെതിരെ കേസ് എടുക്കാത്ത പോലീസ് നിലപാടിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

Jaihind Webdesk
Friday, September 7, 2018

ലൈംഗിക ആരോപണം നേരിടുന്ന ഷൊർണൂർ എം.എൽ.എ പി.കെ ശശിക്കെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിക്കാത്ത പോലീസ് നിലപാടിനെതിരെ, യൂത്ത് കോൺഗ്രസ് പാലക്കാട് പാർലമെന്‍റ് കമ്മിറ്റി ഷൊർണ്ണൂർ ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ച് നടത്തും.  മാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും.