വേൾഡ് മലയാളീ കൗൺസിൽ മിഡിൽ ഈസ്റ്റ് മേഖല ദ്വിവാർഷിക സമ്മേളനം ഡിസംബർ നാലിന്

Jaihind News Bureau
Wednesday, November 25, 2020

 

ദുബായ് : വേൾഡ് മലയാളീ കൗൺസിൽ മിഡിൽ ഈസ്റ്റ് മേഖല ദ്വിവാർഷിക സമ്മേളനവും സത്യപ്രതിഞ്ജയും ഡിസംബർ നാലിന് നടക്കും. സമ്മേളനത്തിന്റെ ബ്രോഷർ പ്രകാശനം ഗ്ലോബൽ സെക്രട്ടറി ജനറൽ സി.യു
മത്തായി വീഡിയോ കോണ്ഫറൻസിലൂടെ നിർവഹിച്ചു,

പ്രസിഡണ്ട് ചാൾസ് പോളിന്റെ അദ്യക്ഷതയിൽ നടന്ന ഓർഗനൈസിംഗ് കമ്മിറ്റിയുടെ യോഗത്തിൽ
പ്രോമിത്യുസ് ജോർജ് സ്വാഗതവും രാമചന്ദ്രൻ പേരാംബ്ര നന്ദിയും പറഞ്ഞു . ഡിസംബർ 4 നു വൈകീട്ട് 4 മണിക്ക് സൂം വീഡിയോ കോൺഫറൻസനിലൂടെ നടത്തുന്ന  കോൺഫറൻസും കലാപരിപാടികളും ഗ്ലോബൽ പ്രസിഡന്റ് ജോണി കുരുവിള ഉൽഘാടനം ചെയ്യും .

മിഡിൽ ഈസ്റ്റ് പ്രസിഡന്റ് ചാൾസ് പോൾ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആർ ശ്രീലേഖ ഐ പി എസ്മു ഖ്യാതിഥിയായും ജസ്റ്റിസ് കുരിയൻ ജോസഫ് മുഖ്യ പ്രഭാഷകൻ ആയും , അംബാസഡർ ദീപ ഗോപാലൻ വാധ്വാ വിശിഷ്ട അതിഥിയുമാകും. തിരഞ്ഞെടുക്കപ്പെട്ട പുതിയ മിഡിൽ ഈസ്റ്റ് റീജിയൻ ഭാരവാഹികൾക്ക് ഗ്ലോബൽ ചെയർമാൻ ഡോ. എ.വി അനൂപ് സത്യവാചകം ചൊല്ലിക്കൊടുക്കും.

WMC ആഗോളതലത്തിൽ നടത്തിയ വൺ ഫെസ്റ്റ് കലാമാമാങ്കത്തിൽ നിന്ന് തിരഞ്ഞെടുത്ത കലാപരിപാടികളും പ്രൊവിൻസ് അംഗങ്ങളുടെ കലാസൃഷ്ടികളും അരങ്ങേറുമെന്ന് പ്രോഗ്രാം ജനറൽ കൺവീനർ സന്തോഷ് കുമാർ കേട്ടേത്ത് , കൺവീനർ ഷീല റെജി ,പ്രോഗ്രാം മാനേജർ ടി കെ വിജയൻ എന്നിവർ അറിയിച്ചു.