അവിഹിത ബന്ധം: സിപിഎം ബ്രാഞ്ച് സെക്രട്ടറിയേയും വനിതാ നേതാവിനേയും സ്ത്രീകള്‍ പിടികൂടി ; നേതൃത്വത്തിന് പരാതി

Jaihind News Bureau
Thursday, October 8, 2020

 

ചേർത്തല : ബ്രാഞ്ച് സെക്രട്ടറിയുടേയും വനിതാ നേതാവിന്‍റെയും  അവിഹിത ബന്ധം ചൂണ്ടിക്കാട്ടി സിപിഎം നേതൃത്വത്തിന് പരാതി.  എക്‌സറേ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ച് സെക്രട്ടറിക്കെതിരെയാണ് നേതൃത്വത്തിന് പരാതി നല്‍കിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടി അംഗവും ഡിവൈഎഫ്‌ഐ മേഖലാ ജോയിന്‍റ്  സെക്രട്ടറിയുമായ യുവതിയോടൊപ്പം ബ്രാഞ്ച് സെക്രട്ടറിയെ നാട്ടുകാര്‍ പിടികൂടിയിരുന്നു.  ഇഎംഎസ് വായനശാലയില്‍ വൈകിട്ടോടെയായിരുന്നു സംഭവം.  വായനശാലയില്‍ എത്തിയ പാര്‍ട്ടി അനുഭാവികളായ സ്ത്രീകളാണ് ഇരുവരെയും കണ്ടത്.

വനിതാനേതാവുമായുള്ള ബ്രാഞ്ച് സെക്രട്ടറിയുടെ അവിശുദ്ധ ബന്ധത്തിനെതിരെ സമീപത്തെ ബ്രാഞ്ച് കമ്മിറ്റിയിലെ ചിലര്‍ ലോക്കല്‍ കമ്മിറ്റി നേതൃത്വത്തിന് പരാതിയും നല്‍കിയിരുന്നു. എന്നാല്‍ നേതൃത്വം നടപടിയെടുക്കുകയോ അന്വേഷിക്കുകയോ ചെയ്തില്ലെന്നാണ് ഒരു വിഭാഗത്തിന്‍റെ ആരോപണം. സർക്കാർ ജീവനക്കാരനായ നേതാവ് ചട്ടംമറികടന്ന് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് തുടരുന്നുവെന്നും ആക്ഷേപവും ഉയർന്നിരുന്നു.  ഇരുവർക്കുമെതിരെ നടപടിയെടുത്ത് പാര്‍ട്ടിക്കുണ്ടായ നാണക്കേട് ഒഴിവാക്കാന്‍ നേതൃത്വം തയ്യാറാകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.