കാറ്റും മഴയും രൂക്ഷം; ദുബായ് ഗ്ലോബല്‍ വില്ലേജ് അടച്ചു

JAIHIND TV DUBAI BUREAU
Sunday, January 2, 2022

 

ദുബായ് : മോശം കാലാവസ്ഥയെ തുടര്‍ന്ന് ദുബായ് ഗ്ലോബല്‍ വില്ലേജ് ഇന്ന് (ജനുവരി 2 ഞായറാഴ്ച) പ്രവര്‍ത്തിക്കില്ല. മഴയും കാറ്റും രാജ്യത്ത് തുടരുന്നതിനാലാണിതെന്ന് ഗ്ലോബല്‍ വില്ലേജ് അധികൃതര്‍ അറിയിച്ചു. അതിഥികളുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് ഈ നടപടി. ജനുവരി മൂന്നിന് തിങ്കളാഴ്ച വൈകുന്നേരം നാലിന് ഇനി തുറക്കുമെന്നും സംഘാടകര്‍ അറിയിച്ചു. സംസ്‌കാരം, ഷോപ്പിംഗ്, വിനോദം എന്നിവയ്ക്കായുള്ള പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണിത്.