ഇടതുഭരണത്തില്‍ സ്വന്തക്കാരെ തിരുകിക്കയറ്റുന്ന സംസ്ഥാനമായി കേരളം മാറി; അഴിമതിക്കെതിരായ പോരാട്ടം ശക്തമായി തുടരുമെന്ന് കെ സുധാകരന്‍ എംപി

Jaihind Webdesk
Friday, December 2, 2022

 

തിരുവനന്തപുരം: ഇടതുഭരണത്തില് സ്വന്തക്കാരെ തിരുകിക്കയറ്റുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. അഴിമതിക്കാരിയായ മേയർ രാജിവെക്കണമെന്നാവശ്യപ്പെട്ട്  യുഡിഎഫ് നടത്തുന്ന സത്യഗ്രഹത്തിന്റെ 25-ാം ദിവസം സമരവേദിയില് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കെതിരായ പോരാട്ടം ശക്തമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വന്തം പാർട്ടിക്കാരെ തിരുകിക്കയറ്റുന്ന സംവിധാനം ഇന്ത്യാ രാജത്ത് ഏതെങ്കിലും സംസ്ഥാനത്തിലുണ്ടെങ്കിൽ അത് കേരളത്തിൽ മാത്രമാണെന്ന് കെ സുധാകരൻ എംപി കുറ്റപ്പെടുത്തി. യുഡിഎഫ് നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം ഇരുപത്തിയഞ്ചാം ദിവസത്തെ സമര പരിപാടികൾ കെപിസിസി പ്രസിന്‍റ് ഉദ്ഘാടനം ചെയ്തു. സംഭവത്തില്‍ വിജിലൻസ് അന്വേഷണം അവസാനിപ്പിക്കുമെന്നത് പ്രതീക്ഷിച്ചതാണെന്ന് കെ സുധാകരന്‍ എംപി പറഞ്ഞു. നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ച് വ്യവസ്ഥാപിതമായ സംവിധാനങ്ങളെ കാറ്റിൽ പറത്തി ഇത്തരം നിയമനങ്ങൾ നടത്തുന്നത് തെറ്റാണെന്നും കേരളത്തിലെ ജനസമൂഹത്തിന് ഇതൊരു പാഠമാകട്ടെയെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. പാർട്ടിയുടെ കേന്ദ്രീകൃത വേദിയായി സർവകലാശാലകളെ മാറ്റാൻ സിപിഎം സ്വീകരിച്ചിരിക്കുന്ന വഴികള്‍ അംഗീകരിക്കാന്‍ കഴിയില്ല. അഴിമതിക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും കെപിസിസി പ്രസിഡന്‍റ് വ്യക്തമാക്കി.