ജി. സുകുമാരൻ നായരുടെ ഭാര്യ കെ. കുമാരിദേവി അന്തരിച്ചു

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ ഭാര്യ കെ. കുമാരിദേവി (75) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രമേഹ സംബന്ധമായ രോഗങ്ങളാൽ കഴിഞ്ഞ 2 വർഷമായി ചികിത്സയിലായിരുന്നു. സംസ്കാരം ചൊവ്വാഴ്ച മൂന്നരക്ക് ചങ്ങനാശേരി ബൈപാസ് റോഡിന്​ സമീപമുള്ള വീട്ടുവളപ്പിൽ നടക്കും.

ഡോ.എസ്.സുജാത (പ്രിൻസിപ്പൽ, എൻഎസ്എസ് ഹിന്ദു കോളജ്, ചങ്ങനാശേരി), സുരേഷ് കുമാർ (കൊടക് മഹീന്ദ്ര ബാങ്ക്), ശ്രീകുമാർ (എൻഎസ്എസ് ഹെഡ് ഓഫിസ്, പെരുന്ന), ഉഷ റാണി (ധനലക്ഷ്മി ബാങ്ക്) എന്നിവര്‍ മക്കളാണ്.

Comments (0)
Add Comment