ജി. സുകുമാരൻ നായരുടെ ഭാര്യ കെ. കുമാരിദേവി അന്തരിച്ചു

Jaihind Webdesk
Monday, March 25, 2019

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ ഭാര്യ കെ. കുമാരിദേവി (75) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രമേഹ സംബന്ധമായ രോഗങ്ങളാൽ കഴിഞ്ഞ 2 വർഷമായി ചികിത്സയിലായിരുന്നു. സംസ്കാരം ചൊവ്വാഴ്ച മൂന്നരക്ക് ചങ്ങനാശേരി ബൈപാസ് റോഡിന്​ സമീപമുള്ള വീട്ടുവളപ്പിൽ നടക്കും.

ഡോ.എസ്.സുജാത (പ്രിൻസിപ്പൽ, എൻഎസ്എസ് ഹിന്ദു കോളജ്, ചങ്ങനാശേരി), സുരേഷ് കുമാർ (കൊടക് മഹീന്ദ്ര ബാങ്ക്), ശ്രീകുമാർ (എൻഎസ്എസ് ഹെഡ് ഓഫിസ്, പെരുന്ന), ഉഷ റാണി (ധനലക്ഷ്മി ബാങ്ക്) എന്നിവര്‍ മക്കളാണ്.[yop_poll id=2]