‘നിലച്ചത് നാലുപതിറ്റാണ്ടിന്‍റെ സൗഹൃദമഴ; പ്രിയ കൂട്ടുകാരന് പ്രണാമം’; അനുശോചിച്ച് പന്തളം സുധാകരന്‍

 

ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാറിന്‍റെ നിര്യാണത്തിൽ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പന്തളം സുധാകരന്‍ അനുശോചിച്ചു. ചലച്ചിത്രകാരനാകാനുള്ള മോഹവുമായി സർക്കാർ ജോലി ഉപേക്ഷിച്ച കാലംതൊട്ടുള്ള സൗഹൃദമായിരുന്നു ഹരികുമാറുമായി തനിക്കുണ്ടായിരുന്നതെന്ന് പന്തളം സുധാകരന്‍ പറഞ്ഞു. നാലു പതിറ്റാണ്ടിന്‍റെ സൗഹൃദമഴയാണ് പെട്ടെന്ന് നിലച്ചത്. ഹരികുമാർ വിടപറയുമ്പോൾ, തലസ്ഥാന നഗര സിനിമാകൂട്ടായ്മയിലെ ഒരുകണ്ണികൂടിയാണ് നഷ്ടമാകുന്നതെന്നും പ്രിയ കൂട്ടുകാരന് പ്രണാമം അർപ്പിക്കുന്നതായും അദ്ദേഹം കുറിച്ചു.

പന്തളം സുധാകരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

ചലച്ചിത്ര സംവിധായകൻ ഹരികുമാറിനു വിട🙏
സൗഹൃദത്തിന്‍റെ സൗമ്യമുഖം!
നാലുപതിറ്റാണ്ടിന്‍റെ സൗഹൃദമഴയാണ് പൊടുന്നനെ നിലച്ചത്.
ചലച്ചിത്രകാരനാകാനുള്ള മോഹവുമായി സർക്കാർ ജോലിഉപേക്ഷിച്ച
കാലംതൊട്ടുള്ള സൗഹൃദം.
1981 ൽ ആമ്പൽപ്പൂവായി വിരിഞ്ഞ സിനിമാജീവിതം മലയാളത്തിന്‍റെ
“സുകൃതമായി” വളർന്നു. ഉയരങ്ങൾ കീഴടക്കി ചലച്ചിത്രരംഗത്തെ എല്ലാമേഖലകളിലും നിറഞ്ഞുനിന്നപ്പോഴും വിവാദങ്ങളിൽ നിന്നും ആരവങ്ങളിൽ നിന്നും ഹരികുമാർ മാന്യതയുടെ അകലം പാലിച്ചിരുന്നു.
ഒരുമിച്ചുള്ള എത്രയോ യാത്രകൾ, ഫിലിം ഫെസ്റ്റിവലുകൾ…..
ഹരികുമാർ വിടപറയുമ്പോൾ, തലസ്ഥാന നഗര സിനിമാകൂട്ടായ്മയിലെ ഒരുകണ്ണികൂടിയാണ് നഷ്ടമാകുന്നത്…
എന്‍റെ പ്രിയ കൂട്ടുകാരന് സൗഹൃദ “ഉദ്യാനപാലകന്” പ്രണാമം🙏

Comments (0)
Add Comment