തിരുവനന്തപുരം: ഇ പി .ജയരാജൻ വിഷയം 2019 മുതൽ എന്തിന് ഒളിപ്പിച്ചു വെച്ചുവെന്ന് സിപിഎം വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എംവി ഗോവിന്ദൻ എന്താണ് ഇത്രയും നാൾ ഈ കാര്യത്തില്‍ ഇടപെടാതെ ഇരുന്നത്?
ഗുരുതരമായ ആരോപണം ഉയർന്നിട്ടും എന്തുകൊണ്ട് പാർട്ടി നടപടി എടുക്കുന്നില്ലെന്ന് വ്യക്തമാക്കണം. ഇത് പാർട്ടി ആഭ്യന്തര കാര്യം അല്ല, കൊടിയ അഴിമതിയാണ് അതുകൊണ്ട് അന്വേഷണം നടത്തി മുഴുവൻ കാര്യങ്ങളും പുറത്ത് കൊണ്ട് വരണമെന്നും വിഡി സതീശന്‍ തിരുവനന്തപുരത്ത് പറഞ്ഞു.