പുഴക്കരയില്‍ നിന്ന് മീന്‍ പിടിക്കുന്നതിനിടെ കര ഇടിഞ്ഞുവീണു; മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Jaihind Webdesk
Friday, June 7, 2024

 

കണ്ണൂർ: കണ്ണൂർ മയ്യിൽ ഇരുവാപ്പുഴ നമ്പ്രം ചീരാച്ചേരിയിൽ പുഴയിൽ വീണ് മൂന്ന് യുവാക്കൾ മുങ്ങി മരിച്ചു. പാവന്നൂർ മൊട്ട സ്വദേശികളായ നിവേദ് (21) ജോബിൻ ജിത്ത് (17) അഭിനവ് ( 21) എന്നിവരാണ് മരിച്ചത് .ഇന്ന് വൈകിട്ടായിരുന്നു അപകടം. പുഴക്കരയിൽ നിൽക്കുന്നതിനിടെ കര ഇടിഞ്ഞ് പുഴയിലേക്ക് വീഴുകയായിരുന്നു ഒപ്പമുണ്ടായിരുന്ന ആകാശ് നീന്തി രക്ഷപ്പെട്ടു.
മീൻ പിടിക്കുന്നതിനിടെയായിരുന്നു അപകടം.