വ്യാജവാർത്തകൾക്കെതിരെ നിലപാട് കടുപ്പിച്ച് വാട്ട്സ്ആപ്പ്

Jaihind Webdesk
Friday, February 15, 2019

വ്യാജവാർത്തകൾക്കെതിരെ നിലപാട് കടുപ്പിച്ച് വാട്ട്സ്ആപ്പ്. ഇന്ത്യയിൽ ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ വ്യാജ വാർത്തകൾ പൂർണമായി തടയാനാകുമെന്ന് വാട്‌സാപ്പ് അധികൃതർ വ്യക്തമാക്കി. 20 ലക്ഷത്തോളം അക്കൗണ്ടുൾ ഇതിനോടകം വാട്‌സ്ആപ്പ് നീക്കം ചെയ്തു കഴിഞ്ഞു.

വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനുമായി വാട്ട്സ്ആപ്പ് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യുന്നതിനെത്തുടർന്നാണ് നടപടിക്കൊരുങ്ങുന്നത്. 20 ലക്ഷത്തോളം അക്കൗണ്ടുകളാണ് ഇത്തരത്തിൽ വാട്‌സ്ആപ്പ് നീക്കം ചെയ്തത്. യൂസർ റിപ്പോർട്ട് ഇല്ലാതെ തന്നെ 75 ശതമാനം അക്കൗണ്ടുകൾ റദ്ദാക്കിയപ്പോൾ, 20 ശതമാനം റദ്ദാക്കിയത് രജിസ്ട്രേഷന്റെ സമയത്താണ്.

കൂട്ടമായി മെസ്സേജുകൾ അയക്കുന്ന അക്കൗണ്ടുകളാണ് റദ്ദാക്കിയിരിക്കുന്നത്. കൂട്ടമായി അയക്കുന്ന ഫോർവേഡ് മെസ്സേജുകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വാട്ട്സ്ആപ്പ് ഇത്തരമൊരു നടപടിയിലേക്ക് ഉയർന്നത്. വാട്സ്ആപ്പ് എന്നത് പ്രൈവറ്റ് മെസ്സേജുകൾക്കുള്ളതാണെന്നും അതൊരു ബ്രോഡ്കാസ്റ്റിംഗ് പ്ലാറ്റ്ഫോം അല്ലെന്നും അധികൃതർ പറയുന്നു.