ശിശുക്ഷേമ സമിതി അധ്യക്ഷന്‍ വാളയാര്‍ പീഡനക്കേസിലെ പ്രതികള്‍ക്കുവേണ്ടി ഹാജരായത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യാന്‍ വി.ടി. ബല്‍റാം നോട്ടീസ് നല്‍കി

Jaihind Webdesk
Tuesday, November 5, 2019

V.T.Balram

തിരുവനന്തപുരം: വാളയാറില്‍ രണ്ട് പെണ്‍കുട്ടികള്‍ പീഡനത്തെത്തുടര്‍ന്ന് മരണമടഞ്ഞ കേസിലെ പ്രതികള്‍ക്ക് വേണ്ടി ശിശുക്ഷേമ സമിതി അധ്യക്ഷന്‍ ഹാജരായ സംഭവത്തെക്കുറിച്ചും ശിശുക്ഷേമസിമിതിയുടെ വിശ്വാസ്യതാ തകര്‍ച്ചയിലേക്ക് നയിച്ച സാഹചര്യങ്ങളക്കുറിച്ചും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് തൃത്താല എം.എല്‍.എ വി.ടി. ബല്‍റാം സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കി.

വാളയാറില്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ പീഡനത്തെത്തുടര്‍ന്ന് ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ കേസിലെ പ്രതികള്‍ക്ക് വേണ്ടി പാലക്കാട് ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷനും സി.പി.എം നേതാവുമായ വ്യക്തി ഹാജരാവുകയും പ്രതികളെ രക്ഷപ്പെടാന്‍ സഹായകരമായ രീതിയില്‍ കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുകയും തെളിവുകള്‍ പൂഴ്ത്തിവെയ്ക്കുകയും ചെയ്തതു മൂലം പ്രതികള്‍ രക്ഷപ്പെടാനിടയായതും ശിശുക്ഷേമ സമിതിയുടെ വിശ്വാസ്യതപോലും തകരാനിടയായതുമായ അതീവ ഗുരുതരമായ സാഹചര്യം സഭാനടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് വി.ടി. ബല്‍റാം ആവശ്യപ്പെട്ടിരിക്കുന്നത്.