സ്കൂൾ-സർവകലാശാല യുവജനോത്സവങ്ങൾ വേണ്ടെന്നുവയ്ക്കുന്നത് യുവതലമുറയോട് കാണിക്കുന്ന അനീതി : വി.എം.സുധീരൻ

webdesk
Wednesday, September 5, 2018

സ്കൂൾ-സർവകലാശാല യുവജനോത്സവങ്ങൾ വേണ്ടെന്നുവയ്ക്കുന്നത് യുവതലമുറയോട് കാണിക്കുന്ന അനീതിയാണെന്ന് വി.എം. സുധീരന്‍. തികച്ചും ഏകപക്ഷീയമായ രീതിയിൽ എടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്നും വി.എം. സുധീരന്‍ ആവശ്യപ്പെട്ടു. അനാവശ്യ ആഘോഷങ്ങളും ആർഭാടങ്ങളും ഒഴിവാക്കാനുള്ള സർക്കാരിന്‍റെ ഉദ്ദേശശുദ്ധിയെ മാനിക്കുമ്പോള്‍ തന്നെ യുവതലമുറയോട് കാണിക്കുന്ന അനീതിയും അവസര നിഷേധമാണ് അതെന്നും അദ്ദേഹം പറഞ്ഞു.

മഹാദുരന്തത്തെ നേരിടുന്നതിൽ പ്രകടമായ ജനകീയ ഐക്യത്തെ ദുർബലമാക്കുന്ന നടപടികളൊന്നും വരാതെ നോക്കാനുള്ള പ്രാഥമിക ഉത്തരവാദിത്വം സർക്കാരിന് തന്നെയാണെന്നതിൽ സംശയമില്ല. എന്നാൽ സർക്കാർ തന്നെ വിവാദങ്ങൾക്കും തർക്കങ്ങൾക്കും വഴിയൊരുക്കുന്ന പല തീരുമാനങ്ങളെടുക്കുന്നതും നടപടികൾ സ്വീകരിക്കുന്നതും നിർഭാഗ്യകരമാണെന്നും മുന്‍ കെ.പി.സി.സി. പ്രസിഡന്‍റ് വി.എം. സുധീരന്‍ പറഞ്ഞു.