മാപ്പിളപ്പാട്ട് കലാകാരന്‍ വിഎം കുട്ടി അന്തരിച്ചു

Jaihind Webdesk
Wednesday, October 13, 2021

കോഴിക്കോട്: പ്രസിദ്ധ മാപ്പിളപ്പാട്ട് കലാകാരൻ വി.എം കുട്ടി അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ചികിൽസയിലിരിക്കെ കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. 1970 കൾ വരെ കല്യാണപ്പന്തലുകളിൽ മാത്രമൊതുങ്ങിയിരുന്ന മാപ്പിളപ്പാട്ടിനെ പൊതുവേദികളിലെത്തിച്ച് ജനകീയമാക്കിയ മാപ്പിളപ്പാട്ട് ഗായകനും കവിയുമാണ് വടക്കുങ്ങര മുഹമ്മദ്കുട്ടി എന്ന വിഎം കുട്ടി. മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ കലാകാരനെയാണ് വിഎം കുട്ടിയുടെ വിയോഗത്തോടെ നഷ്ടമാകുന്നത്.