കൊവിഡ്: വി കെ ശ്രീകണ്ഠന്‍ എംപിയുടെ ഒരു മാസത്തെ ശമ്പളം ആശാവർക്കർമാരുടെ സുരക്ഷയ്ക്ക്; 6000 മാസ്‌ക്കുകൾ വാങ്ങി നൽകി

Jaihind News Bureau
Thursday, April 2, 2020

പാലക്കാട് എംപി വി കെ ശ്രീകണ്ഠന്‍റെ ഒരു മാസത്തെ ശമ്പളം ആശാവർക്കർമാരുടെ സുരക്ഷയ്ക്കായി വിനിയോഗിച്ചു. ജില്ലയിലെ മുഴുവൻ ആശാവർക്കർമാർക്കും എംപിയുടെ ഒരു മാസത്തെ ശമ്പളം ഉപയോഗിച്ച് 6000 മാസ്‌ക്കുകൾ വാങ്ങി നൽകി.

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആരോഗ്യ പ്രവർത്തകർക്കൊപ്പം ജോലിയെടുക്കുന്ന ആശാവർക്കർമാർക്ക് സ്വയം സുരക്ഷയ്ക്ക് ആവശ്യമായ മാസ്‌ക്കുകൾ മറ്റും ലഭിച്ചിരുന്നില്ല. മാസ്ക്ക് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എംപിയെ ആശാവർക്കർമാർ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വേഗത്തില്‍ തന്നെ മാസ്‌ക്കുകൾ  വിതരണം ചെയ്യാനുള്ള നടപടി എംപി സ്വീകരിച്ചത്.