രാഹുല്‍ ഗാന്ധിയെ കാണാന്‍ വിഴിഞ്ഞം സമരസമിതി നേതാക്കള്‍; കൂടിക്കാഴ്ച 2 മണിക്ക്

Jaihind Webdesk
Monday, September 12, 2022

വിഴിഞ്ഞം സമരസമിതി നേതാക്കള്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. വിഴിഞ്ഞം തുറമുഖനിർമാണത്തിലെ ആശങ്കകള്‍ പരിഹരിക്കാന്‍ തയാറാകാത്ത സർക്കാർ നടപടിയില്‍ പ്രതിഷേധിച്ച് കഴിഞ്ഞ 28 ദിവസങ്ങളിലായി ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ സമരം തുടരുകാണ്.

ഉച്ചയ്ക്ക് 2 മണിയ്ക്ക് പട്ടത്ത് എത്തിയാണ് സമര സമിതി നേതാക്കൾ രാഹുൽ ഗാന്ധിയെ കാണുന്നത്. വികാരി ജനറൽ മോണ്‍. യൂജിൻ എച്ച്. പെരേരയുടെ നേതൃത്വത്തിലാണ് കൂടിക്കാഴ്ച. ആറ് പേർ സമര സമിതിയെ പ്രതിനിധികരിച്ച് എത്തും. ഭാരത് ജോഡോ യാത്രയുടെ ഇന്നത്തെ പര്യടനത്തിന്‍റെ രണ്ടാം ഘട്ടം വൈകിട്ട് 4 മണിക്കാണ് തുടങ്ങുന്നത്. ഇതിന് മുമ്പായി രാഹുല്‍ ഗാന്ധിയെ കാണാനാണ് സമരസമിതി നേതാക്കള്‍ എത്തുന്നത്.