കൊല്ലം : വിസ്മയ കേസ് പ്രതി കിരണ്‍ കുമാറിനെ സർവ്വീസില്‍ നിന്നും പിരിച്ചുവിട്ടതില്‍ അവ്യക്തത. കിരൺ കുമാറിനെ പിരിച്ചുവിട്ടത് താത്കാലിക നടപടിയെന്ന് രേഖപ്പെടുത്തികൊണ്ടുള്ള മോട്ടോർ വാഹന വകുപ്പിന്‍റെ കാരണം കാണിക്കൽ നോട്ടീസ് പ്രതിക്ക് ലഭിച്ചു.
കിരൺ കുമാറിനെ പിരിച്ചുവിട്ടതായി ഗതാഗത മന്ത്രി ആന്‍റണി രാജു പ്രഖ്യാപിച്ച ഈ മാസം 6 ന് ട്രാൻസ്പോർട്ട് കമ്മീഷണർ കിരണിനയച്ച കാരണം കാണിക്കൽ മെമ്മോയിലാണ് താത്ക്കാലിക നടപടി എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. മെമ്മോ കിട്ടി 15 ദിവസത്തിനകം തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കിൽ പിരിച്ചുവിടൽ തീരുമാനവുമായി മുന്നോട്ടുപോകുമെന്നും നോട്ടീസിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കിരണിൻ്റെ അഭിഭാഷകന്‍ മെമ്മോ ഇന്നാണ് കൈപ്പറ്റിയത്.