വെഞ്ഞാറമൂട് കൊലപാതകം : സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്

Jaihind News Bureau
Monday, August 31, 2020

 

തിരുവനന്തപുരം : വെഞ്ഞാറമൂടിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകന്‍റെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്. കൊലപാതകം സംബന്ധിച്ച എല്ലാ വശങ്ങളും വെളിച്ചത്തുകൊണ്ടുവരേണ്ടതുണ്ട്. സത്യം പുറത്തു കൊണ്ടുവരാന്‍ സി.ബി.ഐ അന്വേഷണം തന്നെ വേണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.

കൊലപാതകത്തില്‍ യാതൊരു പങ്കും കോണ്‍ഗ്രസിനില്ല. കോണ്‍ഗ്രസിന്‍റെ തലയില്‍ കെട്ടിവെക്കാനാണ് ശ്രമം നടക്കുന്നത്. കോണ്‍ഗ്രസ് കൊന്നവരോ കൊല്ലിച്ചവരോ അല്ല. ഈ സാഹചര്യത്തില്‍ കൊലപാതകത്തിന് പിന്നിലെ എല്ലാ ഗൂഢാലോചനകളും പുറത്തുവരേണ്ടതുണ്ട്. അതിനാല്‍ യൂത്ത് കോണ്‍ഗ്രസ് സി.ബി.ഐ അന്വേഷണം തന്നെ ആവശ്യപ്പെടുകയാണെന്ന് ഷാഫി പറമ്പില്‍ വ്യക്തമാക്കി.